ഭുവനേശ്വര്‍: ഒഡിഷയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 74 ആയി. 13 പേരില്‍ 10 പേര്‍ ഭദ്രക്, ജയ്‌പൂര്‍ സ്വദേശികളാണ്. 2 പേര്‍ ബലാസോര്‍ സ്വദേശികളും ഒരാള്‍ സുന്ദര്‍ഗര്‍ സ്വദേശിയുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച 74 പേരില്‍ 53 പേര്‍ പുരുഷന്മാരും 2 വയസുകാരി ഉള്‍പ്പടെ 21 പേര്‍ സ്ത്രീകളുമാണ്.
ഒഡിഷയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് ലേറ്റസ്റ്റ് ന്യൂസ്
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ആയി

ഒഡിഷയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
രോഗം ബാധിച്ച 24 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ഭുവനേശ്വര്‍ സ്വദേശിയായ 72കാരാനാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത്. 10641 സാമ്പിളുകളാണ് സംസ്ഥാനത്ത് നിന്നും പരിശോധനയ്‌ക്കയച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത 10 പേരും നേരത്തെ പശ്ചിമബംഗാള്‍ സന്ദര്‍ശിച്ചിരുന്നവരാണ്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ പശ്ചിമബംഗാളില്‍ നിന്നും വന്നവരോടെല്ലാം അധികൃതരുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.