കൃഷിക്ക് ശേഷം തീയിടല്‍; 13 പേര്‍ക്കെതിരെ കേസ് - കൃഷിക്ക് ശേഷം തീയിടല്‍: 13 പേര്‍ക്കെതിരെ കേസ്
വായു മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തീയടരുതെന്ന് നിര്‍ദേശമുണ്ട്
![കൃഷിക്ക് ശേഷം തീയിടല്‍; 13 പേര്‍ക്കെതിരെ കേസ് 13 more farmers booked for burning stubble in UP's Shamli കൃഷിക്ക് ശേഷം തീയിടല്‍: 13 പേര്‍ക്കെതിരെ കേസ് കൃഷിക്ക് ശേഷം തീയിടല്‍: 13 പേര്‍ക്കെതിരെ കേസ് മുസാഫര്‍നഗര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5378594-171-5378594-1576392525452.jpg)
മുസാഫര്‍നഗര്‍:യു.പിയിലെ ഷാംലി ജില്ലയില്‍ കൃഷിക്ക് ശേഷം തീയിട്ടതിന് 13പേര്‍ക്കെതിരെ കേസെടുത്തു. താനാഭവൻ, ജിംജാന പൊലീസ് സ്റ്റേഷൻ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം. കൃഷിക്ക് ശേഷം കാര്‍ഷിക വസ്തുക്കള്‍ തീയിടുന്നത് മലിനീകരണമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനെതിരെ ഇവിടെ പ്രചരണം നടക്കുന്നുണ്ട്.
ജിൻജാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പത് കർഷകർക്കും താനാഭവാൻ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ നാല് കർഷകർക്കുമെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാഖിലേഷ് സിങ് പറഞ്ഞു.
ഡിസംബർ ഒന്നുമുതൽ ഒമ്പതുവരെ ജില്ലയിൽ 31 കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇനി വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങളുണ്ടായാല്‍ ഗ്രാമപ്രധാൻ, എസ്എച്ച്ഒ, പട്വാരി എന്നിവരാണ് ഉത്തരവാദികളെന്ന് ഡിഎം മുന്നറിയിപ്പ് നൽകി.