ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ചൊവ്വാഴ്‌ച 13 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 86 ആയി ഉയർന്നു. 406 പേരിലാണ് പുതിയതായി രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 7639 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 338 കൊവിഡ് ബാധിതർ കൂടി ആശുപത്രി വിട്ടതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 2512 ആയി. സംസ്ഥാനത്ത് നിലവിൽ 5041 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
ഡൽഹിയിൽ 406 പേർക്ക് കൂടി കൊവിഡ് - കൊവിഡ് ബാധിതർ
5041 പേരാണ് നിലവിൽ ചികിത്സയിലുള്ളത്
ഡൽഹിയിൽ 406 പേർക്ക് കൂടി കൊവിഡ്
മരിച്ച 86 പേരിൽ 74 പേർക്ക് മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 15 പേർ മാത്രമാണ് 50 വയസ്സിന് താഴെയുള്ളവർ. 1,06,109 സാമ്പിളുകളാണ് ഡൽഹിയിൽ ഇതുവരെ പരിശോധിച്ചത്. രാജ്യ തലസ്ഥാനത്തെ കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം 82 ആയി കുറഞ്ഞതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.