കേരളം

kerala

ETV Bharat / bharat

അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 13 പേര്‍ ബംഗാളില്‍ പിടിയില്‍ - 13-ബംഗ്ലാദേശികൾ ബംഗാളില്‍ പിടിയില്‍

അതിർത്തി സുരക്ഷാ സേനയുടെ പഞ്ച്ബേറിയ ഔട്ട്‌പോസ്റ്റിലെ പ്രത്യേക പെട്രോളിംഗ് സംഘമാണ് ചൊവ്വാഴ്ച ഇവരെ പിടികൂടിയത്

BSF  Bangladeshi nationals  West Bengal  Bagdah police station  Bangladeshis held in Bengal  Bangladeshis held for trying to cross border illegally  അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 13-ബംഗ്ലാദേശികൾ ബംഗാളില്‍ പിടിയില്‍  13-ബംഗ്ലാദേശികൾ ബംഗാളില്‍ പിടിയില്‍  13 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 13-ബംഗ്ലാദേശികൾ ബംഗാളില്‍ പിടിയില്‍

By

Published : Sep 16, 2020, 6:02 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് അനധികൃതമായി അയൽരാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 13 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയതായി ബി‌എസ്‌എഫ് വക്താവ് അറിയിച്ചു. അതിർത്തി സുരക്ഷാ സേനയുടെ പഞ്ച്ബേറിയ ഔട്ട്‌പോസ്റ്റിലെ പ്രത്യേക പെട്രോളിംഗ് സംഘമാണ് ചൊവ്വാഴ്ച ഇവരെ പിടികൂടിയത്.

13 ബംഗ്ലാദേശ് പൗരന്മാരിൽ അഞ്ച് പേർ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതായി ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലായതായി അദ്ദേഹം അറിയിച്ചു. അവർ മുംബൈയിൽ കല്‍പ്പണിക്കാരായി ജോലി ചെയ്യുകയാണെന്നും അവിടെ നളസോപാറ പ്രദേശത്ത് താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടും ബന്ധുക്കളെയും സന്ദർശിക്കാനായി ബംഗ്ലാദേശിലേക്ക് മടങ്ങുകയാണെന്ന് ബംഗ്ലാദേശികൾ അവകാശപ്പെട്ടു.

കൊൽക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് അവരെ സഹായിച്ചതെന്നും വക്താവ് പറഞ്ഞു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദ പ്രദേശത്തെ ഒരു ഏജന്‍റ് അവരുമായി ബന്ധപ്പെടുകയും അതിർത്തി കടക്കാൻ സഹായിക്കുന്നതിന് ഒരു ലക്ഷം രൂപ നല്കകണമന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും പിടിയിലായവര്‍ പറഞ്ഞു. 1.27 ലക്ഷത്തിലധികം രൂപ, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, ഒരു എൽസിഡി സ്ക്രീൻ എന്നിവ പിടിക്കപ്പെടുമ്പോള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. കൂടുതൽ നിയമനടപടികൾക്കായി പിടിയിലായ 13 പേരെയും, കണ്ടെടുത്ത വസ്തുക്കളെയും ബാഗ്ദ പോലീസ് സ്റ്റേഷന് കൈമാറിയതായും ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details