തെലങ്കാനയിൽ 1,286 പേർക്ക് കൂടി കൊവിഡ് - ഇന്ത്യ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 68,946. ആകെ മരണസംഖ്യ 563
ഹൈദരാബാദ്: തെലങ്കാനയിൽ 1,286 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 68,946 ആയി ഉയർന്നു. 12 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 563 ആയി. 18,708 പേർ ചികിത്സയിൽ തുടരുമ്പോൾ 49,675 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കൊവിഡ് മുക്തി നിരക്ക് 72 ശതമാനവും മരണനിരക്ക് 0.81 ശതമാനവുമാണ്. ഇന്ത്യയിൽ 52,050 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,55,746 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 803 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 5,86,298 പേർ ചികിത്സയിൽ തുടരുമ്പോൾ 12,30,510 പേർ രോഗമുക്തി നേടി. ആകെ 38,938 പേർക്ക് ജീവൻ നഷ്ടമായി.