ലക്‌നൗ: ഉത്തർപ്രദേശിലെ ഝാൻസി ജില്ലാ ജയിലിലെ 128 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ജയിലിനുള്ളിലെ നാല് പൊലീസ് താവള കെട്ടിടങ്ങൾ താത്കാലിക കൊവിഡ് ആശുപത്രിയാക്കി മാറ്റി. തടവുകാരെ ഐസൊലേറ്റ് ചെയ്തു.രോഗബാധിതരായ രണ്ട് തടവുകാർ ഒഴികെ ശേഷിക്കുന്നവർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ജില്ലാ ജയിലിലെ 748 തടവുകാരെയാണ് ഇതുവരെ പരിശോധിച്ചത്.
ഝാൻസി ജയിലിലെ 128 തടവുകാർക്ക് കൊവിഡ് - ഝാൻസി ജില്ലാ ജയില്
രോഗലക്ഷണം രണ്ട് പേർക്ക് മാത്രം
Covid
ജൂലൈ ഒമ്പതിനാണ് ആദ്യമായി ഒരു തടവുകാരന് പനി ബാധിച്ചതിനെ തുടർന്ന്
ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇയാൾക്ക് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. പിന്നീട്, ജയിലിൽ മറ്റൊരാൾ കൂടി രോഗലക്ഷണങ്ങൾ കാണിക്കുകയും പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു. 1,110 തടവുകാരുള്ള ജയിലിൽ ദ്രുത ആന്റിജൻ പരിശോധന നടത്തിയാണ് രോഗബാധിതരെ കണ്ടെത്തുന്നത്.