പുതുച്ചേരിയിൽ കൊവിഡ് രോഗികൾ കൂടുന്നു ; 128 കൂടി രോഗബാധ - Puducherry total cases
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,983 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
Virus
പുതുച്ചേരി:പുതുച്ചേരിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 128 ആയി ഉയർന്നു. ഇതിൽ 75 പേരാണ് ചികിത്സയിൽ തുടരുന്നത്. അതേസമയം 52 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,983 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 206 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കടന്നു. 1,25,381 സജീവ കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. 1,24,095 പേർക്ക് സുഖം പ്രാപിച്ചു.