മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം 1,200 കടന്നു - police lock down
പുതുതായി 67 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ മൊത്തം 1,273 പൊലീസുകാരിൽ വൈറസ് ബാധ കണ്ടെത്തി.
മുംബൈ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 67 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വൈറസ് ബാധ കണ്ടെത്തുന്ന പൊലീസുകാരുടെ മൊത്തം എണ്ണം ഇതോടെ 1,273 ആയി ഉയർന്നു. റിപ്പോർട്ട് ചെയ്‌ത മൊത്തം കേസുകളിൽ 131 പൊലീസ് ഉദ്യോഗസ്ഥരും 1142 പൊലീസ് കോൺസ്റ്റബിൾമാരും ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഇതുവരെ കൊവിഡിൽ മരിച്ചത് 11 പൊലീസുകാരാണ്. വൈറസ് സാന്നിധ്യം കണ്ടെത്തിയ 291 പൊലീസുകാരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 33053 ആയി.