ഹൈദരാബാദ്: ലോകത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 12,73,712 കടന്നു. 69,458 ലധികം പേർക്ക് ജീവൻ നഷ്‌ടമായി. 2,62,486 ലധികം പേർക്ക് രോഗം ഭേദമായി. രോഗികളിൽ അധികം പേർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ല. പ്രായമായവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും മരണസാധ്യത കൂടുതലാണ്. ഫ്രാൻസിൽ 24 മണിക്കൂറിനുള്ളിൽ 357 പേരാണ് മരിച്ചത്. എന്നാൽ 20 ദിവസത്തെ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം മരണനിരക്ക് കുറഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.
ആഗോള മരണസംഖ്യ 69,458; കൊവിഡ് ബാധിതരുടെ എണ്ണം 12,73,712 കടന്നു
ഫ്രാൻസിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 357 പേർ. 8,078 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ മരിച്ചത് 15,887 പേർ.
ആഗോള മരണസംഖ്യ 69,458; കൊവിഡ് ബാധിതരുടെ എണ്ണം 12,73,712
കൊവിഡ് ഭീകരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. 8,078 പേരാണ് ഇവിടെ മരിച്ചത്. ഇറ്റലിയിൽ രണ്ടാഴ്‌ചയായി മരണനിരക്ക് കുറഞ്ഞുവരുന്നു. 24 മണിക്കൂറിനുള്ളിൽ 525 പേരാണ് ഇറ്റലിയിൽ മരിച്ചത്. 15,887 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. 1,30,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി ഒരു മാസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചത് പ്രതിദിനമുള്ള മരണസംഖ്യ കുറയുന്നതിന് കാരണമായി.