കേരളം

kerala

ETV Bharat / bharat

കർണാടകയിൽ 127 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 1,373 ആയി

കർണാടകയിൽ 802 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 41 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചു

COVID-19 cases in Karnataka  ബെംഗളൂരു കൊറോണ  കൊവിഡ് 19  ലോക്ക് ഡൗൺ  കർണാടക  വൈറസ് ബാധിതർ  corona virus cases in bengaluru  lock down  karnataka
കർണാടകയിൽ 127 പേർക്ക് കൂടി കൊവിഡ്

By

Published : May 19, 2020, 3:36 PM IST

ബെംഗളൂരു: കർണാടകയില്‍ പുതുതായി 127 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,373 ആയി ഉയർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണി മുതൽ ഇന്ന് ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുപ്രകാരം 127 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കർണാടകയിൽ 802 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 530 രോഗികൾ കൊവിഡ് മുക്തരായി ആശുപത്രിവിട്ടു. സംസ്ഥാനത്ത് വൈറസ് ബാധയിൽ ജീവൻ നഷ്‌ടമായവരുടെ എണ്ണം 41 ആണ്. ഇന്ത്യയിൽ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് വ്യാപനം കുറവാണെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

ABOUT THE AUTHOR

...view details