മഹാരാഷ്ട്രയിൽ 12,608 പേർക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,72,734.
1
മുംബൈ: മഹാരാഷ്ട്രയിൽ 12,608 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,72,734 ആയി ഉയർന്നു. 1,51,555 പേർ ചികിത്സയിൽ തുടരുമ്പോൾ 4,01,442 പേർ രോഗമുക്തി നേടി. 10,484 പേർ പുതിയതായി രോഗമുക്തി നേടി. 364 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 19,427 ആയി.