ഡൽഹിയിൽ 1,257 പേർക്ക് കൂടി കൊവിഡ് - Delhi covid
ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,47,391. രോഗമുക്തി നേടിയവർ 1,32,384.
ന്യൂഡൽഹി: ഡൽഹിയിൽ 1,257 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,47,391 ആയി ഉയർന്നു. എട്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,139 ആയി. 727 പേർ കൂടി രോഗമുക്തി നേടി. 1,32,384 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഡൽഹിയിൽ ഇതുവരെ 2,23,845 കൊവിഡ് പരിശോധനകൾ നടത്തിക്കഴിഞ്ഞു. 19,440 പരിശോധനകൾ പുതിയതായി നടത്തി. ഇന്ത്യയിൽ ഇതുവരെ 22,68,675 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 15,83,489 പേർ രോഗമുക്തി നേടിയപ്പോൾ 6,39,929 പേർ ചികിത്സയിൽ തുടരുന്നു.