ഒഡിഷയിൽ 12,526 കൊവിഡ് ബാധിതർ; 61 മരണം - Odisha Covid
ഒഡിഷയിൽ 570 കേസുകളും അഞ്ച് മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തു
![ഒഡിഷയിൽ 12,526 കൊവിഡ് ബാധിതർ; 61 മരണം ഒഡീഷ കൊവിഡ് ഒഡീഷ കൊവിഡ് മരണം ഒഡീഷ Covid casualties in Odisha Odisha Covid Odisha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7982561-863-7982561-1594455880255.jpg)
ഭുവനേശ്വർ: ഒഡിഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12,526 ആയി ഉയർന്നു. 570 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്‌തു. അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 61 ആയി. ഗഞ്ചം ജില്ലയിൽ നിന്ന് രണ്ട് മരണങ്ങളും പുരി, കട്ടക്ക്, ഖുർദ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണങ്ങളുമാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. പുതിയ കൊവിഡ് കേസുകളിൽ 384 എണ്ണം വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നും 86 എണ്ണം സമ്പർക്കത്തിലൂടെ ബാധിച്ചതാണെന്നും കണ്ടെത്തി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 65കാരി തലച്ചോറിലെ ട്യൂമറിനെ തുടര്‍ന്ന് മരിച്ചു. പ്രമേഹം, രക്തസമ്മർദ്ദം, ആസ്‌മ എന്നീ രോഗങ്ങളും അവരെ ബാധിച്ചിരുന്നു.