അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,236 പുതിയ കൊവിഡ് കേസുകൾ ആന്ധ്രയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് പോസിറ്റീവ് കേസുകൾ 8,57,395 ആയി ഉയർന്നു. 1,696 രോഗികൾ സുഖം പ്രാപിക്കുകയും ഒൻപത് പേർ മരിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പറഞ്ഞു. സജീവമായ കേസുകളുടെ എണ്ണം 16,516 ആയി കുറഞ്ഞു. പശ്ചിമ ഗോദാവരി ജില്ലയിൽ 200 കേസുകൾ റിപ്പോർട്ട് ചെയ്തു. കൃഷ്ണ, ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ, ചിറ്റൂർ എന്നിവിടങ്ങളിൽ 200ലധികം കേസുകളും മറ്റ് എട്ട് ജില്ലകളിൽ 100ൽ താഴെ കേസുകളും രേഖപ്പെടുത്തി.
ആന്ധ്രയിൽ 1,236 പുതിയ കൊവിഡ് കേസുകൾ - പുതിയ കൊവിഡ് കേസുകൾ
വീണ്ടെടുക്കൽ നിരക്ക് ബുധനാഴ്ച 97.27 ശതമാനമായി ഉയർന്നു. പോസിറ്റീവ് നിരക്ക് 9.19 ശതമാനമാണ്. സർക്കാർ കണക്കുകൾ പ്രകാരം മരണനിരക്ക് 0.80 ശതമാനമായി തുടരുന്നു.
ആന്ധ്ര
കൃഷ്ണ, പശ്ചിമ ഗോദാവരി ജില്ലകളിൽ നിന്ന് രണ്ട് പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനന്തപുരം, ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ എന്നിവിടങ്ങളിൽ ഒരോ മരണം വീതവും രേഖപ്പെടുത്തി. വീണ്ടെടുക്കൽ നിരക്ക് ബുധനാഴ്ച 97.27 ശതമാനമായി ഉയർന്നു. പോസിറ്റീവ് നിരക്ക് 9.19 ശതമാനമാണ്. സർക്കാർ കണക്കുകൾ പ്രകാരം മരണനിരക്ക് 0.80 ശതമാനമായി തുടരുന്നു.