മുംബൈ: മഹാരാഷ്‌ട്രയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത് 1,233 കൊവിഡ് പോസിറ്റീവ് കേസുകള്‍. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16,758 ആയി. ഇതില്‍ 2819 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വിഭാഗം അറിയിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16,500 കടന്നു - 1,233 new covid cases in Maharashtra
മഹാരാഷ്ട്രയില്‍ ബുധനാഴ്‌ച മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 1,233 കൊവിഡ് പോസിറ്റീവ് കേസുകള്‍
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധികരുടെ എണ്ണം 16,500 കടന്നു
ഇതുവരെ 651 മരണം റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്‌ട്ര. സംസ്ഥാനത്തിന്‍റെ 36 ജില്ലകളില്‍ 34 ജില്ലകളും കൊവിഡ് ബാധിത പ്രദേശങ്ങളാണ്. 14 റെഡ് സോണ്‍, 16 ഓറഞ്ച് സോണ്‍, ആറ് ഗ്രീന്‍ സോണ്‍ എന്നിവയാണ് സംസ്ഥാനത്തുള്ളത്.