ബെംഗളൂരൂ:കർണാടകയിൽ ബുധനാഴ്ച 122 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2405 ആയി. സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും ബുധനാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1596 പേരാണ് കർണാടകയിൽ ചികിത്സയിൽ കഴിയുന്നത്.
കർണാടകയിൽ ബുധനാഴ്ച 122 കൊവിഡ് കേസുകൾ രേഖപ്പെടുത്തി
ഇന്ത്യയിൽ ഇതുവരെ 1,51,767 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 64,426 പേർ രോഗ മുക്തരായി. നിലവിൽ 83,004 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 4,337 രോഗികൾ മരിക്കുകയും ചെയ്തു.