ജയ്‌പൂർ: രാജസ്ഥാനിൽ 121 കൊവിഡ് കേസുകളും മൂന്ന് മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തു. രാജസ്ഥാനിലെ ആകെ മരണസംഖ്യ 402 ആയി ഉയർന്നു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം 17,392 ആയി. രണ്ട് മരണങ്ങൾ ജോദ്‌പൂരിൽ നിന്നും, ഒരു മരണം കോട്ടയിൽ നിന്നും റിപ്പോർട്ട് ചെയ്‌തു. ഭരത്പൂരിൽ 18 കേസുകളും, കോട്ടയിൽ 16 കേസുകളും റിപ്പോർട്ട് ചെയ്‌തു.
രാജസ്ഥാനിൽ 121 പുതിയ കൊവിഡ് കേസുകൾ; മരണസംഖ്യ 402 ആയി - രാജസ്ഥാൻ
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 17,392.
രാജസ്ഥാനിൽ 121 പുതിയ കൊവിഡ് കേസുകൾ; ആകെ മരണസംഖ്യ 402
ബാർമെറിൽ 14, ജയ്‌പൂരിൽ 13, നാഗോറിൽ 12, സിരോഹിയിൽ പത്ത്, ബിക്കാനെറിൽ ഒമ്പത്, രാജ്‌സമന്ദ്, പാലി, രാജ്‌സാമന്ദ് എന്നിവിടങ്ങളിൽ മൂന്ന് വീതം, ചുരു, അജ്‌മീർ എന്നിവിടങ്ങളിൽ രണ്ട് വീതം, ചിറ്റോർഗഡ്, ധോൽപൂർ, ജയ്‌സാൽമീർ എന്നിവിടങ്ങളിൽ ഒരു കേസ് വീതവും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 13,326 പേർ രോഗമുക്തി നേടിയപ്പോൾ 3,372 പേർ ചികിത്സയിൽ തുടരുന്നു.