ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ 120 ഓളം യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. ഇന്ത്യാ- പസഫിക്ക് മേഖലയുടെ പ്രാധാന്യം എടുത്ത് കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ എല്ലാ രാജ്യങ്ങളും മെച്ചപ്പെട്ട വിനിമയ ബന്ധങ്ങളിലൂടെയും സമുദ്ര ശ്രോതസുകളുടെ ഉപയോഗിക്കുന്നതിലൂടെയും സാമ്പത്തിക ലാഭം നേടാൻ ശ്രമിക്കുകയാണ്. ഇതിന് അടിസ്ഥാന സൗകര്യ വികനം അത്യാവശ്യമാണെന്നും ബിബിൻ റാവത്ത് പറഞ്ഞു. ആഗോള സുരക്ഷാ ഉച്ചകോടിയിൽ മുഖ്യ പ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ മഹാസമുദ്രത്തിൽ 120 യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ബിപിൻ റാവത്ത് - ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പലുകൾ
ആഗോള സുരക്ഷാ ഉച്ചകോടിയിൽ മുഖ്യ പ്രഭാക്ഷണം നടത്തുകയായിരുന്നു ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്.
![ഇന്ത്യൻ മഹാസമുദ്രത്തിൽ 120 യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ബിപിൻ റാവത്ത് Over 120 warships deployed in Indian Ocean Region Chief of Defence Staff General Bipin Rawat Global Dialogue Security Summit ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പലുകൾ ആഗോള സുരക്ഷാ ഉച്ചകോടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9839762-896-9839762-1607670043461.jpg)
ഇന്ത്യൻ മഹാസമുദ്രത്തിൽ 120 യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ബിപിൻ റാവത്ത്
ഇന്ത്യാ-പസഫിക്ക് മേഖലയിലെ ആഗോള മേധാവിത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് വിവിധ ദൗത്യങ്ങളിലുള്ള യുദ്ധക്കപ്പലുകളുടെ വിന്യാസത്തെക്കുറിച്ചും മേഖയുടെ സുരക്ഷിതത്വത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. സൈനിക രംഗത്തെ സാങ്കേതികവിദ്യയുടെ ഉപയോഗം നാശത്തിന് വേണ്ടി ആകരുത്. സുരക്ഷയെക്കുറിച്ചുള്ള രാജ്യങ്ങളുടെ സമീപനം ഏകപക്ഷീയമാകരുത്. അത് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണമെന്നും ബിബിൻ റാവത്ത് പറഞ്ഞു.