ഉത്തര്‍പ്രദേശില്‍ 12കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍ - latest up
പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം സോഹഗി ബര്‍വ്വ വന്യജീവി സങ്കേതത്തിലെ വനത്തില്‍ നിന്നാണ് കണ്ടെടുത്തത്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്‌ച മുതല്‍ കാണാതായ 12കാരിയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം സോഹഗി ബര്‍വ്വ വന്യജീവി സങ്കേതത്തിലെ വനത്തില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ മനോജ് പസ്വാന്‍ എന്നായാള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്‌വാൻ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.