ദിസ്‌പൂര്‍: അസമിലെ ബിശ്വനാഥ് ജില്ലയില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഏഴ് പേര്‍ അറസ്റ്റില്‍. ഏഴു പേരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. മാനഭംഗത്തിന് ശേഷം കുട്ടിയെ മരത്തില്‍ കെട്ടിതൂക്കിയാണ് കൊന്നത്. വിരുന്ന് ഒരുക്കാം എന്ന് പറഞ്ഞ് സംഘത്തിലെ ഒരാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂട്ട മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.
അസമില്‍ 12 വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നു; പ്രതികള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ - minor raped in assam
വിരുന്ന് ഒരുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ ശേഷമാണ് കുറ്റകൃത്യം

ആസാമില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടി തൂക്കിക്കൊന്നു; 7 വിദ്യാർഥികൾ പിടിയില്‍
ഗോഹ്പൂർ പൊലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിലുള്ള ചക്ല ഗ്രാമത്തില്‍ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
Last Updated : Mar 2, 2020, 7:33 PM IST