ധുംക: ജാർഖണ്ഡിലെ ധുംക ജില്ലയിൽ വെള്ളിയാഴ്‌ച 12 വയസുള്ള ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ട്യൂഷനായി വീട്ടിൽ നിന്ന് പോയ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം രാംഗഡ് പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ ചിഡി ഗ്രാമത്തിന് സമീപം മുൾപടർപ്പില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കേസിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജാർഖണ്ഡിൽ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി - ജാർഖണ്ഡ്
സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

ജാർഖണ്ഡിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂവെന്നും പോലീസ് സൂപ്രണ്ട് അംബർ ലക്ര ഇടിവി ഭാരതിനോട് പറഞ്ഞു. പ്രതിപക്ഷ പാർട്ടിയായ ബിജെപി സംസ്ഥാനത്തെ നിയമവാഴ്‌ചയിലും ക്രമസമാധാന സാഹചര്യത്തിലും ആശങ്കയറിയിച്ച് ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിച്ചു കഴിഞ്ഞു.