ഐഎൻഎസ് ശിവാജിയിലെ 12 ട്രെയിനി നാവികർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഐഎൻഎസ് ശിവാജി
മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിലെ ലോനാവാല ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ഇന്ത്യൻ നേവൽ സ്റ്റേഷനാണ് ഐഎൻഎസ് ശിവാജി. ജൂൺ 18നാണ് ആദ്യത്തെ വൈറസ് ബാധ സ്ഥിരീകകരിച്ചത്
മുംബൈ: ഐഎൻഎസ് ശിവാജിയിലെ 12 ട്രെയിനി നാവികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിലെ ലോനാവാല ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ഇന്ത്യൻ നേവൽ സ്റ്റേഷനാണ് ഐഎൻഎസ് ശിവാജി. ജൂൺ 18നാണ് ആദ്യത്തെ വൈറസ് ബാധ സ്ഥിരീകകരിച്ചത്. 157 ട്രെയിനി നാവികരാണ് ആകെ സേനയിലുള്ളത്. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ പരിശീലനം നിർത്തി വയ്ക്കുകയും എല്ലാവർക്കും ക്വാറന്‍റൈൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ക്വാറന്‍റൈനിൽ ആയിരുന്ന ട്രെയിനി നാവികരിൽ ഒരാൾക്കാണ് ജൂൺ 18ന് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ക്വാറന്‍റൈനിൽ താമസിക്കുന്ന മറ്റുള്ളവർക്കും വൈറസ് പരിശോധന നടത്തിയതിനെ തുടർന്നാണ് 12 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാൽ ഇവരെ പ്രത്യേക ക്വാറന്‍റൈനിൽ താമസിപ്പിച്ചിരുന്നതിനാൽ മറ്റ് മേഖലകളിലേക്കും സ്ഥാപനത്തിലെ ഉദ്യോഗസ്ഥരിലേക്കും അണുബാധ പടരാനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും കൂടുതൽ വ്യാപനം ഒഴിവാക്കാൻ എല്ലാ മുൻകരുതലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.