ശ്രീനഗർ: ഈ വർഷം ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനക്ക് മുന്നിൽ പന്ത്രണ്ട് തീവ്രവാദികൾ കീഴടങ്ങിയതായി റിപ്പോർട്ട്.കശ്‌മീർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാക് തീവ്രവാദികൾ നുഴഞ്ഞു കയറുന്നുവെന്ന് ജമ്മു കശ്‌മീർ ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു. തീവ്രവാദികളെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് കടത്തി വിടുന്നതായും പാകിസ്ഥാനെതിരായ തെളിവുകൾ പൊലീസിൻ്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കശ്‌മീരിലെ യുവാക്കളെ പാകിസ്ഥാൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജനറൽ ഓഫിസർ കമാൻഡിങ് ചിനാർ കോർപ്‌സ് പറഞ്ഞു.
ഈ വർഷം സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങിയത് 12 തീവ്രവാദികൾ - 12 terrorists surrendered
കശ്‌മീർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തീവ്രവാദികളെ പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് കടത്തി വിടുന്നതായും പാകിസ്ഥാനെതിരായ തെളിവുകൾ കൈവശമുണ്ടെന്നും പൊലീസ്.
![ഈ വർഷം സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങിയത് 12 തീവ്രവാദികൾ സുരക്ഷാ സേന തീവ്രവാദികൾ കുൽഗാം ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകര സംഘടന ഡി.ജി.പി ദിൽബാഗ് സിങ് 12 terrorists surrendered security forces](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9962950-546-9962950-1608611630189.jpg)
ഈ വർഷം സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങിയത് 12 തീവ്രവാദികൾ
കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിനിടെ ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകര സംഘടനയിലെ രണ്ട് ഭീകരർ കീഴടങ്ങിയിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും വെടി മരുന്നുകളും പിടിച്ചെടുത്തിരുന്നു.