ന്യൂഡല്‍ഹി :കൊവിഡ് നിയന്ത്രണ മേഖലയായി രേഖപ്പെടുത്തിയ പഴയ ഡല്‍ഹിയില്‍ രണ്ട് മാസമായ കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിപ്പോള്‍ ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് മാസമായ കുഞ്ഞുമുണ്ട്. രോഗബാധിതർ ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
രോഗം ബാധിച്ചവരില്‍ ഒരാള്‍ ഉസ്ബെക്കിസ്ഥാനില്‍ പോയിവന്നതാണ്. ഇയാള്‍ മടങ്ങിയെത്തിയ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഇയാള്‍ക്ക് രോഗ ലക്ഷണം കണ്ടെതിനെ തുടര്‍ന്നാണ് എല്ലാവരേയും പരിശോധനക്ക് വിധേയമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 2,376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ മരിച്ചു.