കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 12 പേർക്ക് കൂടി കൊവിഡ് - andhrapadesh covid death

സംസ്ഥാനത്ത് 432 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേരാണ് ഇതുവരെ മരിച്ചത്.

ആന്ധ്രാപ്രദേശിൽ 12 പേർക്ക് കൂടി കൊവിഡ്  ആന്ധ്രാപ്രദേശ്  ഗുണ്ടൂർ, കർനൂൾ  ആന്ധ്രാപ്രദേശ് കൊവിഡ്  andhrapradesh covid case  andhrapadesh covid death  andhrapradesh
ആന്ധ്രാപ്രദേശിൽ 12 പേർക്ക് കൂടി കൊവിഡ്

By

Published : Apr 13, 2020, 2:07 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ 12 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 432 ആയി ഉയർന്നു. ഗുണ്ടൂർ ജില്ലയിൽ നിന്നും ഇതുവരെ 90 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഞായറാഴ്‌ച മാത്രം ജില്ലയിൽ നിന്നും എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. കർനൂൾ ജില്ലയിൽ നിന്നും 84 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തു.

നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത ആന്ധ്രാപ്രദേശ് സ്വദേശികളിൽ കൂടുതൽ പേരും ഗുണ്ടൂർ, കർനൂൾ ജില്ലകളിൽ നിന്നുള്ളവരാണ്. ചിറ്റൂർ ജില്ലയിൽ നിന്ന് രണ്ട് കേസുകളും കൃഷ്‌ണ, പശ്ചിമ ഗോദാവരി എന്നിവിടങ്ങളിൽ നിന്നും ഓരോ കേസുകളും പുതുതായി റിപ്പോർട്ട് ചെയ്‌തു. 12 പേർക്ക് രോഗം ഭേദമായപ്പോൾ ഏഴ്‌ പേർ മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും പരിശോധനക്കയച്ച 8,755 സാമ്പിളുകളിൽ 8,323 പേരുടെ ഫലം നെഗറ്റീവായിരുന്നു.

ABOUT THE AUTHOR

...view details