കേരളം

kerala

ETV Bharat / bharat

വനിതാ ദിനത്തില്‍ ആന്ധ്രയിൽ 12 ദിശ പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കും - 12 ദിശ പൊലീസ് സ്റ്റേഷനുകൾ

സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രാപ്രദേശിനെ മാതൃകയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്ന് ആന്ധ്രപ്രദേശ് ഡിജിപി ഗൗതം സവാംഗ്

Andhra Pradesh  Disha police stations  AP DGP Gautam Sawang  March 8  Women's Day  Women's Day celebration  12 ദിശ പൊലീസ് സ്റ്റേഷനുകൾ  ആന്ധ്ര ഡിജിപി
മാർച്ച് എട്ടിന് പുതിയതായി 12 ദിശ പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കും;ആന്ധ്ര ഡിജിപി

By

Published : Mar 7, 2020, 1:25 PM IST

അമരാവതി: സംസ്ഥാനത്തെ സ്‌ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ മാർച്ച് എട്ടിന് പുതിയതായി 12 ദിശ പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുമെന്ന് ആന്ധ്ര ഡിജിപി ഗൗതം സവാംഗ് അറിയിച്ചു. നിലവിൽ ആറ് ദിശ പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. സ്ത്രീ സുരക്ഷക്ക് ആന്ധ്രാപ്രദേശിനെ മാതൃകയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദിശ എസ്‍ഒഎസ് ആപ്പും ആരംഭിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇതുവരെ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌തു. കൂടാതെ സീറോ എഫ്‌ഐ‌ആർ എന്ന ആശയം സംസ്ഥാനത്ത് അവതരിപ്പിച്ചു. ഇന്നുവരെ 206 സീറോ എഫ്‌ഐ‌ആർ ഫയൽ ചെയ്‌തിട്ടുണ്ട്. വിശാഖപട്ടണം, തിരുപ്പതി എന്നിവിടങ്ങളിൽ രണ്ട് ഫോറൻസിക് ലാബുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ബലാത്സംഗത്തിന് വധശിക്ഷ നൽകാവുന്ന രണ്ട് ബില്ലുകൾ കഴിഞ്ഞ വർഷം ആന്ധ്ര നിയമസഭ പാസാക്കിയിരുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടിയെടുക്കാനും ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

ABOUT THE AUTHOR

...view details