കേരളം

kerala

ETV Bharat / bharat

മേഘാലയയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് - armed forces personnel covid

പുതിയ രോഗികളില്‍ ഒന്‍പത് പേര്‍ സൈനികരാണ്. സംസ്ഥാനത്ത് ആകെ 1929 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

മേഘാലയ കൊവിഡ്  ഷില്ലോംഗ് കൊവിഡ് കണക്ക്  Meghalaya covid  northeastern covid news  armed forces personnel covid  East Khasi Hills district
മേഘാലയയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Aug 24, 2020, 4:39 PM IST

ഷില്ലോങ്: മേഘാലയയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒന്‍പത് പേര്‍ സൈനികരാണ്. പുതിയ രോഗികളില്‍ 10 പേരും ഈസ്റ്റ് ഖാസി ജില്ലക്കാരാണ്. റിബോയി സ്വദേശികളായ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,929 ആയി. എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 780 പേരുടെ രോഗം ഭേദമായി.

1,141 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. തലസ്ഥാനമായ ഷില്ലോങ് ഉള്‍പ്പെടുന്ന ഈസ്റ്റ് ഖാസി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. വിവിധ ആശുപത്രികളിലുള്ള 733 പേരില്‍ 276 പേരും സുരക്ഷ സേന ഉദ്യോഗസ്ഥരാണ്. 223 പേര്‍ വെസ്റ്റ് ഗാരോ ഹില്‍സിലും 96 പേര്‍ റിബോയിയിലും ചികിത്സയിലുണ്ട്. ഇതുവരെ 45000 സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details