കർണാടകയിൽ കൊവിഡ് കേസുകൾ 371 ആയി - കർണാടക കൊവിഡ് കേസ്
കൊവിഡിനെതിരെ സന്നദ്ധസേവനം നടത്താൻ തയ്യാറുള്ള ഡോക്‌ടർന്മാർക്ക് സർക്കാരിനെ സമീപിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കർണാടകയിൽ കൊവിഡ് കേസുകൾ 371 ആയി
ബെംഗളുരു:പുതിയ 12 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കർണാടകയിലെ കൊവിഡ് കേസുകൾ 371 ആയി. മൈസൂരിൽ മൂന്ന്, കൽബുർഗി, ഭംഗൽക്കോട്ടെ എന്നിവിടങ്ങളിൽ രണ്ട് കേസുകളും വിജയപുര, ഹബ്ബള്ളി-ധാർവാഡ്, ഗഡാഗ്, മാൽവല്ലി, ഹിരേബാഗെവാഡി എന്നിവിടങ്ങളിലായി ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇതുവരെ 92 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. അതേ സമയം കൊവിഡിനെതിരെ സന്നദ്ധസേവനം നടത്താൻ തയ്യാറുള്ള ഡോക്‌ടർന്മാർക്ക് സർക്കാരിനെ സമീപിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.