അഗര്‍ത്തല: ത്രിപുരയില്‍ 12 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് 138 ബറ്റാലിയനിലെ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ അമ്പാസയിലെ ബിഎസ്എഫ് ക്യാമ്പില്‍ തന്നെ ഐസൊലേഷനിലാക്കിയിട്ടുണ്ടെന്ന് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ ദീപ് കുമാര്‍ ദെബര്‍മ പറഞ്ഞു. ക്യാമ്പിലെ 300 ബിഎസ്എഫ് ജവാന്മാരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്കയച്ചിട്ടുണ്ട്.
ത്രിപുരയില്‍ 12 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19 - തിപ്രുര
കഴിഞ്ഞ ദിവസമാണ് 138 ബറ്റാലിയനിലെ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
തിപ്രുരയില്‍ 12 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 16 ആയി. രണ്ട് പേര്‍ രോഗവിമുക്തരായെന്നും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ട്വീറ്റ് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 527 പേരെ ക്വാറന്‍റൈയിനിലാക്കിയിട്ടുണ്ട്.
Last Updated : May 4, 2020, 9:30 AM IST