മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽ കൊവിഡ് രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കി - ഐസൊലേഷൻ കോച്ച്
കൊവിഡ് ചികിത്സക്ക് ആവശ്യമായ മെഡിക്കൽ സാധനങ്ങൾ ഉൾക്കൊള്ളാനും കോച്ചുകൾ പര്യാപ്തമാണെന്ന് അധികൃതര്‍ അറിയിച്ചു
മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽ കൊവിഡ് രോഗികൾക്കായി 12 ഓളം ഐസൊലേഷൻ കോച്ചുകൾ തയാർ.
ലഖ്‌നൗ: കൊവിഡ് രോഗികൾക്കായി മൊറാദാബാദ് റെയിൽവേ സ്റ്റേഷൻ തയാറാണെന്ന് മൊറാദാബാദ് റെയിൽവേ പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ആർ കുൻവർ സിംഗ് പറഞ്ഞു. കൊവിഡ് രോഗികൾക്കായി 12 ഓളം കോച്ചുകളെ ഐസൊലേഷൻ കോച്ചുകളാക്കി മാറ്റി. കൊവിഡ് ചികിത്സക്ക് ആവശ്യമായ മെഡിക്കൽ സാധനങ്ങൾ ഉൾക്കൊള്ളാനും കോച്ചുകൾ പര്യാപ്തമാണെന്ന് അറ്റൻഡന്‍റ് സുധീർ കുമാർ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ ഇതുവരെ 1793 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.