ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റേഷന്‍ വിതരണം സംബന്ധിച്ച് രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരിക്കേറ്റു. അലിഗഡിലെ കമല്‍പൂര്‍ ഗ്രാമത്തിലാണ് ആളുകള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്‌തു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് തിരിച്ചറിയാത്ത 100 പേരുള്‍പ്പടെ 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
യുപിയില്‍ റേഷന്‍ വിതരണം സംബന്ധിച്ച് തര്‍ക്കം; 12 പേര്‍ക്ക് പരിക്ക് - utharpradesh
അലിഗഡിലെ കമല്‍പൂര്‍ ഗ്രാമത്തിലാണ് റേഷന്‍ വിതരണം സംബന്ധിച്ച് രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു
റേഷന്‍ വിതരണം സംബന്ധിച്ച് തര്‍ക്കം; ഉത്തര്‍പ്രദേശില്‍ 12 പേര്‍ക്ക് പരിക്ക്
റേഷന്‍ വിതരണത്തെ ചൊല്ലിയുണ്ടായ മറ്റൊരു തര്‍ക്കത്തില്‍ തൊഴിലാളിയെ അക്രമിച്ച കേസില്‍ ബിജെപി നേതാവ് വീരേന്ദ്ര സിംഗിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ സ്റ്റേഷനിലെത്തി പൊലീസുമായി നടത്തിയ വാക്കേറ്റത്തിനൊടുവില്‍ ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് സുപ്രണ്ട് ജി മുനിരാജ് മാധ്യമങ്ങളോട് പറഞ്ഞു.