ത്രിപുരയിൽ 12 പേർക്ക് കൂടി കൊവിഡ് - അഗർത്തല
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,352.
അഗർത്തല: ത്രിപുരയിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,352 ആയി ഉയർന്നു. സെപാഹിജാലയിൽ നിന്ന് എട്ട്, ഖോവൈയിൽ നിന്ന് മൂന്ന്, ഗോമതിയിൽ നിന്ന് ഒരു കേസും പുതിയതായി റിപ്പോർട്ട് ചെയ്‌തു. 1,063 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒമ്പത് പേർക്ക് യാത്രയിലൂടെ രോഗബാധ ഉണ്ടായെന്നും, മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്നും കണ്ടെത്തിയതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അറിയിച്ചു. ത്രിപുരയിൽ 273 പേർ ചികിത്സയിൽ തുടരുമ്പോൾ 1,079 പേർ രോഗമുക്തി നേടി.