വഡോദര: ഗുജറാത്തിലെ വഡോദരയിലുള്ള രാവല്‍ ഗ്രാമത്തില്‍ നിന്ന് 12 അടി നീളമുള്ള ഭീമന്‍ മുതലയെ പിടികൂടി. മരങ്ങള്‍ക്കിടയില്‍ മുതലയെ കണ്ട നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ആറ് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുതലയെ പിടികൂടിയത്.
ഗുജറാത്തില്‍ ഭീമന്‍ മുതലയെ പിടികൂടി - വഡോദരയില്‍ മുതലയെ പിടികൂടി
ആറ് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുതലയെ പിടികൂടിയത്

12 അടി നീളമുള്ള ഭീമന്‍ മുതലയെ പിടികൂടി
രാവല്‍ ഗ്രാമത്തിന് സമീപത്തുകൂടി കടന്നുപോകുന്ന നര്‍മദ കനാലില്‍ നിന്നാണ് മുതലയെത്തിയത്. ഈ കനാലില്‍ നിന്നാണ് കര്‍ഷകര്‍ കൃഷിയാവശ്യങ്ങള്‍ക്കായി വെള്ളമെടുക്കുന്നത്. പിടികൂടിയ മുതലയെ സമീപത്തുളള കുളത്തില്‍ തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. രാവല്‍ ഗ്രാമത്തില്‍ ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് മുതലയെത്തുന്നത്.