ലക്‌നൗ:ഗൗതം ബുദ്ധ നഗറിൽ 118 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. നാല് മാസത്തിനുള്ളിൽ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,765 ആയി ഉയർന്നു. 978 പേർ ചികിത്സയിൽ തുടരുന്നു. 113 പേർ പുതിയതായി രോഗമുക്തി നേടി. 1,759 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ നിരക്ക് 62.20 ശതമാനത്തിൽ നിന്നും 63.61 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.01 ശതമാനമാണ്. മാർച്ച് അഞ്ചിനാണ് ജില്ലയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. 28 പേരാണ് ഇതുവരെ മരിച്ചത്.
ഗൗതം ബുദ്ധ നഗറിൽ 118 പേര്‍ക്ക് കൂടി കൊവിഡ് - ഗൗതം ബുദ്ധ നഗർ കൊവിഡ്
ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,765. രോഗമുക്തി നേടിയവർ 1,759
![ഗൗതം ബുദ്ധ നഗറിൽ 118 പേര്‍ക്ക് കൂടി കൊവിഡ് Gautam Buddha Nagar Gautam Buddha Nagar covid update Gautam Buddha Nagar death toll UP covid update ഗൗതം ബുദ്ധ നഗർ ഗൗതം ബുദ്ധ നഗർ കൊവിഡ് യുപി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7911598-458-7911598-1594017661274.jpg)
ഗാസിയാബാദ് (1,203), ലക്‌നൗ (550), കാൺപൂർ നഗർ (337), മീററ്റ് (287), വാരണാസി (269), അലിഗഡ് (215), ബുലന്ദ്‌ഷഹർ (190), മഥുര (186), ഹാപൂർ (153), ബറേലി (153), അലഹാബാദ് (152) എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്. കഴിഞ്ഞ രണ്ട് ദിസങ്ങളായി 1,155 പുതിയ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. ഈ ദിവസങ്ങളിൽ 607 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടപ്പോൾ 12 പേർ മരിച്ചു. ഉത്തർപ്രദേശിൽ 8,161 പേർ ചികിത്സയിൽ തുടരുന്നു. 18,761 പേർ രോഗമുക്തി നേടിയപ്പോൾ 785 പേർ മരിച്ചു. ഇന്ത്യയിൽ 4,09,082 പേർ രോഗമുക്തി നേടിയപ്പോൾ 2,44,814 പേർ ചികിത്സയിൽ തുടരുന്നു. 19,268 പേർ മരിച്ചു.