തെലങ്കാനയില്‍ പുതുതായി 1178 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Telangana covid latest news
ഒമ്പത് പേര്‍ക്ക് കൂടി വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടതോടെ മരണസംഖ്യ 348 ആയി. 1714 പേരാണ് ഇന്ന് രോഗവിമുക്തരായത്
![തെലങ്കാനയില്‍ പുതുതായി 1178 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-09:53:28:1594484608-covid-green-1107newsroom-1594484562-73.jpg)
covid
ഹൈദരാബാദ്: തെലങ്കാനയില്‍ പുതുതായി 1178 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജിഎച്ച്എംസിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 736 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33402 ആയി. ഒമ്പത് പേര്‍ക്ക് കൂടി വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടതോടെ മരണസംഖ്യ 348 ആയി. 1714 പേരാണ് ഇന്ന് രോഗവിമുക്തരായത്. ഇതുവരെ സുഖംപ്രാപിച്ചവരുടെ എണ്ണം 20919 ആണ്. നിലവിൽ സംസ്ഥാനത്തൊട്ടാകെ 12,135 പേരാണ് ചികിത്സയിലുള്ളത്.