ലഖ്‌നൗ : സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ 1,163 അതിഥി തൊഴിലാളികൾ കൊവിഡ് 19 ലക്ഷണങ്ങൾ കാണിക്കുന്നതായി ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യ) അമിത് മോഹൻ പ്രസാദ് അറിയിച്ചു.
യുപിയിലേക്ക് മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾക്ക് കൊവിഡ് ലക്ഷണങ്ങൾ - കോവിഡ്
ആശ തൊഴിലാളികളുടെ സഹായത്തോടെ സംസ്ഥാനത്തേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ തങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ കണ്ടെത്തിയ 12,80,833 അതിഥി തൊഴിലാളികളിൽ 1,163 പേർക്ക് പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുണ്ട്.
യുപിയിലേക്ക് മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾക്ക് കൊവിഡ് ലക്ഷണങ്ങൾ
ആശ തൊഴിലാളികളുടെ സഹായത്തോടെ സംസ്ഥാനത്തേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ തങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ കണ്ടെത്തിയ 12,80,833 അതിഥി തൊഴിലാളികളിൽ 1,163 പേർക്ക് പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചതായും അമിത് മോഹൻ പ്രസാദ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ പുതിയ 502 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 3,828 പേർ നിരീക്ഷണത്തിലാണ്. 5,648 പേർ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം മരണസംഖ്യ 257 ആയി.