ന്യൂഡൽഹി: തലസ്ഥാനത്ത് പുതുതായി 1,118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,36,716 ആയി. 24 മണിക്കൂറിൽ തലസ്ഥാനത്ത് 26 പേരാണ് കൊവിഡ് മൂലം മരിച്ചത്. നിലവിൽ ഡൽഹിയിൽ 10,596 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 5,560 പേർ ഹോം ഐസൊലേഷനിൽ ഉണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് മൂലം ഇതുവരെ 3,989 പേരാണ് മരിച്ചത്. 1,22,131 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഡൽഹിയിൽ 1,118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആരോഗ്യ വകുപ്പ്
24 മണിക്കൂറിൽ തലസ്ഥാനത്ത് 26 പേരാണ് കൊവിഡ് മൂലം മരിച്ചത്.
![ഡൽഹിയിൽ 1,118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Covid corona virus Newdelhi Health department Delhi covid update new covid cases in Delhi ന്യൂഡൽഹി കൊറോണ വൈറസ് ഡൽഹി കൊവിഡ് അപ്‌ഡേറ്റ്സ് ആരോഗ്യ വകുപ്പ് ആരോഗ്യ വകുപ്പ് ഡൽഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8258930-570-8258930-1596283205117.jpg)
ഡൽഹിയിൽ 1,118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
24 മണിക്കൂറിൽ തലസ്ഥാനത്ത് 5,140 ആർടിപിസിആർ പരിശോധനകളും 13,014 റാപ്പിഡ് ആന്‍റിജൻ പരിശോധകളുമാണ് നടത്തിയത്. അതേ സമയം ഡൽഹിയിലെ കൊവിഡ് റിക്കവറി നിരക്ക് 89 ശതമാനമായി ഉയർന്നു. 10,50,939 കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയതെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.