ഗുജറാത്തില്‍ ഒരു മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കൾ - രാജസ്ഥാൻ ശിശുമരണം
മികച്ച പരിചരണം ലഭിക്കാത്തതാണ് മരണസംഖ്യ വർധിക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ
ഗുജറാത്തിലെ ശിശുമരണം: ഒരു മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കൾ
ഗാന്ധിനഗർ: രാജസ്ഥാന് പുറമേ ഗുജറാത്തിലും കൂട്ട ശിശുമരണം. ഗുജറാത്തിലെ രാജ്‌കോട്ടില്‍ 2019 ഡിസംബർ മാസം മരണമടഞ്ഞത് 111ഓളം നവജാത ശിശുക്കളാണെന്ന് റിപ്പോർട്ട്. മരിച്ച 111 ശിശുക്കളില്‍ 96 പേരും വളർച്ചയെത്താതാണ് ജനിച്ചത്. ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിന്‍റെ പ്രവർത്തനം മോശമായതിനാലാണ് മരണസംഖ്യ വർധിക്കാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.