മഹാരാഷ്ട്രയിൽ 11,015 പുതിയ കൊവിഡ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 212 മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര
മുംബൈ:മഹാരാഷ്ട്രയിൽ ഇന്ന് 11,015 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 212 മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 5,02,490 പേർക്ക് രോഗം ഭേദമായി. 1,68,126 സജീവ കേസുകള്‍ ഉൾപ്പെടെ സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 6,93,398 ആണ്.