പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് 11 പേർ കൂടി മരിച്ചു - പശ്ചിമ ബംഗാൾ
സംസ്ഥാനത്ത് മരണസംഖ്യ 33 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് 11 പേർ കൂടി മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് 11 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് മരണസംഖ്യ 33 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ഭേദമായതിനെ തുടർന്ന് 15 പേരെ ഡിസ്ചാർജ് ചെയ്തു. പശ്ചിമ ബംഗാളിൽ 572 സജീവ കേസുകളാണുള്ളത്. ഇതിൽ 139 പേർക്ക് രോഗം ഭേദമായി. ബുധനാഴ്ച മുതൽ 1,905 സാമ്പിളുകൾ വൈറസ് പരിശോധന നടത്തി. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 16,525 ആണ്. പശ്ചിമ ബംഗാളിൽ ആകെ 744 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.