കേരളം

kerala

ETV Bharat / bharat

കുഞ്ഞു സിക്രയുടെ കാലൊടിഞ്ഞു; പ്ലാസ്റ്ററിടാന്‍ വേണ്ടി അവളുടെ അമ്മ കണ്ട പരിഹാരം ഇതാണ് - സിക്രയുടെ കാലൊടിഞ്ഞു

കുഞ്ഞു സിക്രയും അവളുടെ പാവക്കുട്ടി പരിയും വൈറലായി.

കുഞ്ഞു സിക്രയുടെ കാലൊടിഞ്ഞു;പ്ലാസ്റ്ററിടാന്‍ വേണ്ടി അവളുടെ അമ്മ കണ്ട പരിഹാരം ഇതാണ്

By

Published : Sep 1, 2019, 2:51 PM IST

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് രോഗങ്ങള്‍ വന്നാലാണ് ആകെ ബുദ്ധിമുട്ട്. ഇങ്ങനെ പറയാത്ത അമ്മമാരുണ്ടാകില്ല. എന്നാല്‍ ബുദ്ധിമുട്ടുകളെ ബുദ്ധിപൂര്‍വവും വിവേകത്തോടെയും കൈകാര്യം ചെയ്യുന്നവരാണ് മിക്ക അമ്മമാരും. അങ്ങനെയൊരു അമ്മയും കുഞ്ഞുമാണ് ഡല്‍ഹിയിലെ ലോക്‌നായക് ആശുപത്രിയിലുള്ളത്.

പതിനൊന്ന് മാസം പ്രായമുള്ള സിക്ര മാലികിന് കട്ടിലില്‍ നിന്ന് വീണ് കാലൊടിഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കാല് രണ്ടും പ്ലാസ്റ്റര്‍ ഇടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്ലാസ്റ്റര്‍ ഇട്ടാല്‍ മാത്രം പോരാ പൊട്ടല്‍ മാറണമെങ്കില്‍ കാല്‍ മുകളിലേക്ക് പൊക്കി വെക്കണം. കരച്ചില്‍ കൂടി വരുന്നതല്ലാതെ അവള്‍ ഡോക്ടറെ അടുപ്പിക്കുന്നതേയില്ല. ഒടുവില്‍ അവളുടെ അമ്മ തന്നെ പരിഹാരം കണ്ടെത്തി.

സിക്രക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവളുടെ പാവക്കുട്ടിയുടെ കാലിനും പരിക്കു പറ്റിയെന്ന് പറഞ്ഞു. അങ്ങനെ അവളുടെ ഉറ്റ കൂട്ടുകാരി പരി എന്ന് വിളിക്കുന്ന പാവക്കുട്ടിയുടേയും കാലുകള്‍ പ്ലാസ്റ്റര്‍ ഇട്ടു, മുകളിലേക്ക് കെട്ടി വെച്ചു. പരി അടുത്തുള്ള സന്തോഷത്തില്‍ സിക്രയും കാലില്‍ പ്ലാസ്റ്ററിട്ട് മുകളിലേക്ക് കാല്‍ കെട്ടിവച്ച് കിടന്നു. പരിക്കൊപ്പമുള്ള സിക്രയുടെ ആശുപത്രി ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരാഴ്‌ചക്കുള്ളില്‍ കുഞ്ഞ് സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details