ജയ്പൂർ:രാജസ്ഥാനിൽ 284 കൊവിഡ് കേസുകളും 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 16,944 ആയി. കൊവിഡ് മരണസംഖ്യ 391 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ജയ്പൂരിൽ നാല്, ജോധ്പൂരിൽ മൂന്ന്, അജ്മീർ, ഭരത്പൂർ, പാലി എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചു.
രാജസ്ഥാനിൽ 11 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു - രാജസ്ഥാനിൽ 11 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 16,944 ആയി. കൊവിഡ് മരണസംഖ്യ 391 ആണ്.
കൊവിഡ്
പുതിയ കേസുകളിൽ 56 എണ്ണം അൽവാറിലും 42 എണ്ണം ഭാരത്പൂരിലുമാണുള്ളത്. ജോധ്പൂർ, ധോൽപൂർ, ജയ്പൂർ, കോട്ട, സിക്കാർ എന്നിവിടങ്ങളിഞ യഥാക്രമം 40, 32, 17, 16, 12 കേസുകൾ റിപ്പോർട്ട് ചെയ്തു.
ബാർമർ, ചുരു എന്നിവിടങ്ങളിൽ പത്ത് കേസുകളും സിറോഹിയിൽ എട്ട് കേസുകളും അജ്മീറിൽ അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള നാല് പേരാണ് മറ്റ് രോഗബാധിതർ.