രാജസ്ഥാനിലെ ജോധ്പൂരില്‍ വാഹനാപകടത്തില്‍ 11 മരണം - വാഹനാപകടം
ട്രക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം
രാജസ്ഥാനിലെ ജോധ്പൂരില്‍ വാഹനാപകടത്തില്‍ 11 മരണം
ജയ്‌പൂർ:രാജസ്ഥാനിലെ ജോധ്പൂരില്‍ വാഹനാപകടത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. ട്രക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പതിനൊന്ന് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജില്ലാ കലക്‌ടറും സ്ഥലം എസ്‌പിയും സ്ഥലം സന്ദര്‍ശിച്ചു. ക്രെയിനിന്‍റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്.