ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീന ജില്ലയിൽ വ്യാജ മദ്യം കഴിച്ച് 11 പേർ മരിച്ചു. മദ്യം കഴിച്ച് ശാരീരിക ബുദ്ധിമുട്ട് പ്രകടപ്പിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴച രാത്രിയിലാണ് സംഭവം. അമിതമായി മദ്യം ഉള്ളിൽ ചെന്നതാണോ അല്ലെങ്കിൽ മദ്യത്തിൽ വിഷം കലർന്നതാണോ മരണകാരണമെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 11പേർ മരിച്ചു - മധ്യപ്രദേശിലെ മൊറീന ജില്ല
മദ്യം കഴിച്ച് ശാരീരിക ബുദ്ധിമുട്ട് പ്രകടപ്പിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 11പേർ മരിച്ചു Morena news spurious liquor Madhya Pradesh Poisonous liquor Morena poisonous liquor മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 11പേർ മരിച്ചു മധ്യപ്രദേശിലെ മൊറീന ജില്ല വിഷം കലർന്ന മദ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10208415-758-10208415-1610422403535.jpg)
മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 11പേർ മരിച്ചു
മദ്യത്തിൽ അനുവദനീമായതിൽ കൂടുതൽ മെഥനോൾ കലർന്നതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇൻസ്പെക്‌ടർ ജനറൽ മനോജ് ശർമ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബറിലും മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 16 പേർ മരിച്ചിരുന്നു.