മഹാരാഷ്‌ട്രയില്‍ 11 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 - കൊവിഡ് 19
മുംബൈ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് അധികൃതര്‍ പറയുന്നു.
![മഹാരാഷ്‌ട്രയില്‍ 11 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 11 CISF personnel test positive for COVID-19 in Navi Mumbai COVID-19 Navi Mumbai CISF മഹാരാഷ്‌ട്ര 11 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 കൊവിഡ് 19 മുംബൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6654004-108-6654004-1585971260279.jpg)
മുംബൈ: മഹാരാഷ്‌ട്രയിലെ പന്‍വേലില്‍ 11 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് അധികൃതര്‍ പറയുന്നു. നവി മുംബൈയിലെ പന്‍വേലില്‍ ഇതുവരെ 14 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കർനഗറിലായിരുന്നു രോഗം സ്ഥിരീകരിക്കുമ്പോള്‍ ജവാന്മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് 146 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ പരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്. കര്‍നഗറില്‍ നിലവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ സി.ഐ.എസ്.എഫ് ഉദ്യാഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.