കേരളം

kerala

നാഗാലാന്‍റില്‍ 109 തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു

കൊവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ ജയിലുകളില്‍ തടവുകാരെ തിങ്ങിപ്പാര്‍പ്പിക്കുന്നത് ഒഴിവാക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തടവുകാരെ ജാമ്യത്തില്‍ വിട്ടയച്ചത്.

By

Published : Apr 10, 2020, 11:59 AM IST

Published : Apr 10, 2020, 11:59 AM IST

coronavirus outbreak  COVID-19  undertrial prisoners  Supreme Court  undertrials released in Nagaland  നാഗാലാന്‍റില്‍ 109 തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു  നാഗാലാന്‍റ്  കോഹിമ
നാഗാലാന്‍റില്‍ 109 തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു

കൊഹിമ: നാഗാലാന്‍റില്‍ 109 തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ ജയിലുകളില്‍ തടവുകാരെ തിങ്ങിപ്പാര്‍പ്പിക്കുന്നത് ഒഴിവാക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 11 ജയിലുകളിലെ തടവുകാരെയാണ് വിട്ടയച്ചത്. പ്രത്യേക കമ്മറ്റി രൂപികരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത തടവുകാര്‍ക്കാണ് ഇടക്കാല ജാമ്യവും പരോളും അനുവദിച്ചത്.

നാഗാലാന്‍റ് സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എസ് സേര്‍ടോ, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിജിത് സിന്‍ഹ ,അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ രഞ്ചമോ പി കിക്കോണ്‍ എന്നിവരാണ് കമ്മറ്റിയില്‍ ഉണ്ടായിരുന്നത്. 1450 പേരെ ഒരേ സമയം പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലുകളാണിത്. ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ച തടവുകാര്‍ സാക്ഷികളെ സ്വാധീനിക്കുകയോ കേസുമായി ബന്ധപ്പെട്ടവരെ അപായപ്പെടുത്തുകയോ ചെയ്‌താല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മറ്റി പറയുന്നു. ജയിലിലെ തടവുകാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും കമ്മറ്റിയുടെ നിര്‍ദേശമുണ്ട്.

ABOUT THE AUTHOR

...view details