അമരാവതി: സംസ്ഥാനത്ത് പുതുതായി 10,794 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ 11-ാമത്തെ ദിവസമാണ് 1000ത്തിൽ പരം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതർ 4,98,125 ആയി. സംസ്ഥാനത്ത് ഇന്ന് മാത്രം 70 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
ആന്ധ്രാ പ്രദേശിൽ ഇന്ന് 10,794 കൊവിഡ് ബാധിതർ - andra pradesh covid updates
തുടർച്ചയായ 11-ാമത്തെ ദിവസമാണ് സംസ്ഥാനത്ത് 1000ത്തിൽ പരം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
ആന്ധ്രാ പ്രദേശിൽ 10,794 കൊവിഡ് ബാധിതർ കൂടി
ഇതുവരെ ആന്ധ്രയിൽ 4,417 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 99,689 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും 3,94,019 പേർ ഇതുവരെ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 72,573 കൊവിഡ് പരിശോധനയാണ് നടത്തിയത്. ഇതോടെ കൊവിഡ് പരിശോധനകളുടെ എണ്ണം 41,07,890 ആയി.