ഇന്ത്യയുടെ റിക്കവറി നിരക്ക് 27.52 ശതമാനമായി ഉയർന്നു: ലാവ് അഗര്‍വാള്‍ - ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗ്രവാൾ.
24 മണിക്കൂറിനുള്ളിൽ 1,074 കൊവിഡ് 19 രോഗികൾ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി
ലാവ് അഗ്രവാൾ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,074 കൊവിഡ് 19 രോഗികൾ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇന്ത്യയുടെ റിക്കവറി നിരക്ക് 27.52 ശതമാനമായി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 2,553 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ 44,532 ആയി ഉയർന്നതായും അദ്ദേഹം അറിയിച്ചു.