തെലങ്കാനയിൽ ആറ് കൊവിഡ് മരണം; 107 പോസിറ്റീവ് കേസുകൾ - saudi arabia returnees
തെലങ്കാനയിലെ മൊത്തം മരണസംഖ്യ 63 ആണ്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2098 ആയി
![തെലങ്കാനയിൽ ആറ് കൊവിഡ് മരണം; 107 പോസിറ്റീവ് കേസുകൾ ഹൈദരാബാദ് കൊറോണ കൊവിഡ് 19 തെലങ്കാന തെലങ്കാനയിൽ ആറ് കൊവിഡ് മരണം സൗദി അറേബ്യ telangana corona cases hyderabad corona death saudi arabia returnees covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7374149-1106-7374149-1590603600018.jpg)
തെലങ്കാനയിൽ ആറ് കൊവിഡ് മരണം
ഹൈദരാബാദ്: തെലങ്കാനയിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത് 107 പോസിറ്റീവ് കേസുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2098 ആയി. തെലങ്കാനയിൽ വൈറസ് ബാധിച്ച് ആറ് പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 63 ആയി വർധിച്ചു. പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 19 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. കൂടാതെ, 49 ആളുകൾ സൗദി അറേബ്യയിൽ നിന്നും മടങ്ങിയെത്തിയവരാണ്.