രാജ്യത്ത് കുടുങ്ങിയ 106 വിദേശ പൗരന്മാരെ തിരിച്ചയച്ചു
ഗോവയില്‍ നിന്നും ശനിയാഴ്‌ച പുറപ്പെട്ട പ്രത്യേക വിമാനത്തിലാണ് ഇവര്‍ പോയത്.
രാജ്യത്ത് കുടുങ്ങിയ 106 വിദേശ പൗരന്മാരെ തിരിച്ചയച്ചു
പനാജി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മടങ്ങിപോകാന്‍ കഴിയാതിരുന്ന 106 വിദേശികളെ ലണ്ടനിലേക്ക് തിരിച്ചയച്ചു. ഗോവയില്‍ നിന്നും ശനിയാഴ്‌ച പുറപ്പെട്ട പ്രത്യേക വിമാനത്തിലാണ് ഇവര്‍ തിരിച്ചുപോയത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരെ പ്രത്യേകം സ്‌ക്രീനിങിന് വിധേയമാക്കിയിരുന്നു. വിമാനത്താവളത്തില്‍ തെര്‍മ്മല്‍ സ്‌ക്രീനിങും സമൂഹിക അകലവും കൃത്യമായി പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.